'ഒരു മധ്യവർഗ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് താൻ വരുന്നത്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. രണ്ട് മൂല്യങ്ങളാണ് താൻ പ്രധാനമായും മുറുകെ പിടിക്കുന്നത്. എന്റെ ഏറ്റവും വലിയ ഗുണമെന്ന് പറയുന്നത് തോൽവിയെക്കുറിച്ച് എനിക്ക് ഭയമില്ല എന്നതാണ്. നിങ്ങൾ എപ്പോഴാണോ തോൽവിയെ ഭയക്കാതാകുന്നത്, അന്ന് നിങ്ങൾക്ക് എന്താണോ വേണ്ടത് അത് ചെയ്യാൻ സാധിക്കും. കാരണം, വിജയവു പരാജയവും ഒരേ രീതിയിൽ കാണാൻ നിങ്ങൾക്ക് സാധിക്കും. അതുകൊണ്ടു തന്നെ, പരാജയം ഒരിക്കൽ പോലും തന്നെ ബാധിച്ചിട്ടില്ല' - ജോൺ അബ്രഹാം പറഞ്ഞു.
'എന്റെ ഏറ്റവുമടുത്ത സുഹൃത്ത് സുകു ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. ദിവസവും വീട്ടിൽ നിന്ന് ഓഫീസിലേക്കും ഓഫീസിൽ നിന്ന് വീട്ടിലേക്കും അദ്ദേഹമാണ് എന്നെ കൊണ്ടുപോകുന്നത്. ഒരിക്കൽ ഞാനും സുകുവും തമിഴ് സിനിമയായ കാക്ക കാക്ക കാണാൻ പോയി. സുകുവിന്റെ നിർദ്ദേശമായിരുന്നു അതിന്റെ റീമേക്ക്. തുടർന്നാണ് ഫോഴ്സ് സിനിമ ഉണ്ടായത്' - ജോൺ അബ്രഹാം വ്യക്തമാക്കി.