എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് ബോളിവുഡ് നടി ദിഷ പട്ടാനി. ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ മിടുക്കി കൂടിയായ ദിഷയുടെ വസ്ത്രധാരണം പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ദിഷയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്റെ കൈയടി നേടാറുമുണ്ട്. (Image: Instagram)
നീരജ് പാണ്ഡേ സംവിധാനം ചെയ്ത എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രം ദിഷക്ക് കരിയറിൽ ഒരു വഴിത്തിരിവായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ധോണിയായി അഭിനയിച്ച സുശാന്ത് സിങിന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു ദിഷക്ക്. കാർ അപകടത്തിൽ മരണമടഞ്ഞ പ്രിയങ്ക ഝായുടെ വേഷമായിരുന്നു ചിത്രത്തിൽ. (Image: Instagram)