ക്രിക്കറ്റ്, ഫുട്ബോൾ, ഷൂട്ടിംഗ്, ബാഡ്മിന്റൺ, ബോക്സിങ് ഒക്കെ കാണണമെങ്കിൽ സ്റ്റേഡിയം വരെ പോകേണ്ട കാര്യമില്ല. എല്ലാം വെള്ളിത്തിരയിൽ തന്നെ നിങ്ങൾക്ക് കാണാം. ഇന്ത്യൻ കായിക പ്രേമികളുടെ മനമറിഞ്ഞ് വിളമ്പാൻ തയാറെടുത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങൾ 2020 കഴിയും മുന്നേ അവതരിപ്പിക്കാൻ ബോളിവുഡ് തയ്യാറെടുത്തുകഴിഞ്ഞു
ഇന്ത്യൻ ബോക്സിങ് ഇതിഹാസം എന്ന പേര് മറ്റാർക്കും അവകാശപ്പെടാനാവാതെ ഒരു പതിറ്റാണ്ടോളം ഇന്ത്യൻ ബോക്സിങ് മേഖലയെ പടുത്തുയർത്തിയ ഹവാ സിംഗ്. ഏഷ്യൻ ഗെയിംസിൽ പലവുരു സ്വർണ്ണം വാരിക്കൂട്ടി പേര് പോലെ തന്നെ കാറ്റായി, കൊടുങ്കാറ്റായി മാറിയ ഹവ സിംഗിന്റെ ആ കഥ പറയുമ്പോൾ നായകനായി എത്തുന്നത് സൂരജ് പഞ്ചോളി. നിർമ്മാണം: സൽമാൻ ഖാൻ