ജനുവരി 26, ഇന്ന് രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 1950ൽ ഈ ദിവസമാണ് രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്നത്. ഈ ദിവസം രാജ്യത്ത് ദേശീയ അവധിയാണ്. ദേശ സ്നേഹം നിറയ്ക്കുന്ന സിനിമകൾ കണ്ട് നിങ്ങൾക്ക് ഈ പ്രത്യേക ദിനം ആഘോഷിക്കാം. റിപ്പബ്ലിക് ദിനത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന തെരഞ്ഞെടുത്ത സിനിമകളുടെ ഒരു പട്ടിക ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. (ഫയൽ ഫോട്ടോ)
രംഗ് ദേ ബസന്തി: രംഗ് ദേ ബസന്തിയും ഒരു നിത്യഹരിത സിനിമയാണ്, അതിന്റെ ഇതിവൃത്തം വളരെ വ്യത്യസ്തമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സിനിമയാക്കാൻ വരുന്ന ഒരു വിദ്യാർത്ഥിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ അവസാനം, അഴിമതിക്കെതിരായ പോരാട്ടമായി മുഴുവൻ കഥയും രൂപാന്തരപ്പെടുന്നു. (ഫയൽ ഫോട്ടോ)