ഇപ്പോഴിതാ ഒരു സ്കൂൾ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അതിനുള്ള പ്രധാന കാരണം ഈ ചിത്രത്തിൽ രണ്ട് ബോളിവുഡ് സൂപ്പർതാരങ്ങളുണ്ട് എന്നതാണ്. അതിൽ ഒരാൾ ഹൃത്വിക് റോഷനാണ്. അദ്ദേഹത്തിന്റെ സഹപാഠികളിൽ ഒരാളും പിൽക്കാലത്ത് ബോളിവുഡിൽ സൂപ്പർതാരമായി മാറി. മറ്റാരുമല്ല അത്, ജോൺ എബ്രഹാമായിരുന്നു. ഇരുവരുടെയും സ്കൂൾ കാലഘട്ടത്തിലെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ബോംബെ സ്കോട്ടിഷ് സ്കൂളിലാണ് ഹൃത്വിക് റോഷനും ജോൺ എബ്രഹാമും ഒരേ ക്ലാസിൽ പഠിച്ചത്. വിദ്യാര്‍ത്ഥികളായിരിക്കെ എടുത്ത ചിത്രമാണിത്. പാതി മലയാളിയാണ് ജോൺ എബ്രഹാം. ആലുവ സ്വദേശിയും ആര്‍ക്കിടെക്റ്റുമായ ജോണിന്റെയും പാഴ്സിയായ ഫര്‍ഹാന്റെയും മകനായി മുംബൈയില്‍ ആണ് ജോണ്‍ എബ്രഹാം ജനിച്ചത്. മുംബൈ സ്കോട്ടിഷ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മുംബൈ എജ്യൂക്കേഷണല്‍ ട്രെസ്റ്റില്‍ നിന്നും മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും ബിരുദം നേടി.
അതേസമയം 2003-ല്‍ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു ജോൺ എബ്രഹാം ബോളിവുഡിൽ അരങ്ങേറുന്നത്. ഈ സിനിമ ബോക്സോഫീസിൽ വൻ വിജയം നേടിയതോടെ ജോൺ തിരക്കേറിയ നടനായി മാറി. സായ, പാപ്, ധൂം, കല്, ഗരം മസാല, വാട്ടര്‍, സിന്ദാ, ടാക്സി നമ്ബര്‍ 921, ബാബുല്‍, കാബൂള്‍ എക്സ്പ്രസ്്, എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഷാരൂഖിനൊപ്പം പഠാന് എന്ന ചിത്രത്തിലാണ് ജോണ്‍ എബ്രഹാം ഒടുവിൽ വേഷമിട്ടത്. കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് പഠാൻ.