ലോക്ക്ഡൗണിനെ തുടർന്ന് ബ്യൂട്ടി പാർലറുകൾ അടച്ച സാഹചര്യം പലയിടത്തും നിലവിൽ വന്നെങ്കിലും അമേരിക്കൻ ഗായികയും നടിയുമായ കാർഡി ബി സൗന്ദര്യസംരക്ഷണം വിട്ടൊരു കളിക്കുമില്ല. പാർലറുകൾ ഇല്ലെങ്കിലെന്താ, വീട്ടിൽ തന്നെയാവാമല്ലോ സൗന്ദര്യ പരിപാലനം. അതിനായി കാർഡി ചെയ്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാവുകയാണ്