സിനിമാ ലോകത്തെ വിട്ടൊഴിയാതെ വിവാഹ മോചനങ്ങൾ; താരദമ്പതികൾ പത്തു വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നു
Celebrity couple end marriage after 10 years | തങ്ങൾ അകന്നു കഴിയാൻ തുടങ്ങിയിട്ട് മാസങ്ങളായി എന്ന് വെളിപ്പെടുത്തൽ
News18 Malayalam | May 21, 2020, 1:29 PM IST
1/ 7
ചലച്ചിത്ര ലോകത്തെ വിവാഹ മോചനങ്ങൾ തുടർക്കഥയാവുന്നു. പത്തു വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചു കൊണ്ട് വന്ന പ്രശസ്ത താര ദമ്പതികളാണ് പട്ടികയിൽ ഏറ്റവുമൊടുവിൽ ഇടം നേടിയത്
2/ 7
അമേരിക്കൻ നടി മെഗാൻ ഫോക്സും ബ്രിയാൻ ഓസ്റ്റിൻ ഗ്രീനും തമ്മിൽ പിരിയാൻ തീരുമാനിച്ചുവെന്നു ആരാധകരെ അറിയിച്ചു കഴിഞ്ഞു. മാസങ്ങളായി തങ്ങൾ അകന്നു കഴിയുകയാണെന്നും ബ്രിയാൻ. സംഗീതജ്ഞനായ മെഷീൻ ഗൺ കെല്ലിക്കൊപ്പം മെഗാനെ പാപ്പരാസികൾ അടുത്തിടെ കണ്ടിരുന്നു
3/ 7
ജെയ് കട്ട്ലർ, ക്രിസ്റ്റിൻ കാവലാരി ദമ്പതികളാണ് പത്തു വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിച്ച മറ്റൊരു താര ദമ്പതികൾ. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇവർ വിവാഹമോചന വാർത്ത പങ്കുവച്ചത്. എന്നാൽ ഇപ്പോഴും തങ്ങൾ തമ്മിൽ സ്നേഹവും ബഹുമാനവും ഉണ്ടെന്ന് ക്രിസ്റ്റിൻ പറയുന്നു
4/ 7
നടി നീന ഗുപ്തയുടെ മകളും ഫാഷൻ ഡിസൈനറുമായ മസാബ ഗുപ്തയും മധു മന്തേനയും തമ്മിൽ പിരിയുകയും ഇവർക്ക് കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു എന്ന് റിപ്പോർട്ട്
5/ 7
നടൻ അർജുൻ റാംപാലും മെഹർ ജെസിയയും 21 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വിവാഹ മോചനത്തിന്റെ കാരണം ഇവർ വെളിപ്പെടുത്തിയിരുന്നില്ല. മകൾ അമ്മക്കൊപ്പമാണ്
6/ 7
ഹോളിവുഡ് അഭിനേതാക്കളായ ചാനിംഗ് ടാട്ടും ജെന്ന ദേവാൻ എന്നിവർ വേർപിരിഞ്ഞത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ്. തന്റെ കാമുകൻ സ്റ്റീവുമായി തങ്ങളുടെ ആദ്യ കുഞ്ഞിനെ ജെന്ന കാത്തിരിക്കുകയാണെന്ന വാർത്തക്ക് പിന്നാലെയാണ് വിവാഹ മോചനം. എട്ടു വർഷത്തെ ദാമ്പത്യമാണ് താര ദമ്പതികൾ അവസാനിപ്പിച്ചത്
7/ 7
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മുൻ മിസ്സ് ഏഷ്യ പസഫിക്കും നടിയുമായ ദിയ മിർസ സാഹിൽ സംഘയുമായുള്ള വേർപിരിയൽ വാർത്ത പങ്കിട്ടത്. 11 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണിവർ