കൊച്ചി: 'ചക്കപ്പഴം' പരമ്പരയിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് സബീറ്റ ജോർജ്. ഈ സീരിയലിൽ നിന്ന് പിൻമാറിയ സബീറ്റ സിനിമകളിൽ സജീവമാവുകയാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സബീറ്റ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൈൽഡ് സ്റ്റോൺ മേക്കേഴ്സുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. (Images: Sabitta George/ Instagram)
'അതുകഴിഞ്ഞ് ഏവിയേഷൻ പഠിച്ചു. അത് ജോലിക്ക് വേണ്ടിയായിരുന്നു. ജോലി വേണമെന്നുണ്ടായിരുന്നു. സ്വന്തമായി ഇഷ്ടമുള്ള സാരി വാങ്ങിക്കാനും സിനിമ കാണാൻ പോവാൻ അച്ഛന്റെയും അമ്മയുടെയുമടുത്ത് കൈ നീട്ടേണ്ട. അന്നത്തെ പ്രായത്തിൽ അത്രയൊക്കെയേ ഉള്ളൂ. വലിയ ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു'. (Images: Sabitta George/ Instagram)
അമേരിക്കയിൽ നിന്നും നാട്ടിലെത്തി അഭിനയം കരിയറാക്കിയതിനെക്കുറിച്ചും നടി സംസാരിച്ചു. '47ാം വയസ്സിലാണ് ചക്കപ്പഴം പരമ്പരയിൽ ജോയിൻ ചെയ്യുന്നത്. ഒരുപാട് പേർ എന്നെ ചീത്ത വിളിച്ചു. ബന്ധുക്കളുൾപ്പെടെ. പെൺകൊച്ചിന് 14 വയസ്സാണ്. അതിനെ അവിടെ ഇട്ടേച്ച് ആക്ടിംഗെന്ന് പറഞ്ഞ് നാട്ടിൽ വരാൻ വല്ല കാര്യവുമുണ്ടോ, അവിടെ ഡോളർ കൺവെർട്ട് ചെയ്യുമ്പോൾ ഇത്ര സാലറി.ഇവൾക്ക് ഭ്രാന്താ, ഈ പ്രായത്തിൽ എന്നൊക്കെ ചോദിച്ചിട്ടുണ്ട്'. (Images: Sabitta George/ Instagram)