45കാരനായ ചെമ്പൻ വിനോദ് ജോസ്, സൈക്കോളജിസ്റ്റായ ഭാര്യ മറിയത്തിന് പ്രായം 25 വയസ്സ്. ലോക്ക്ഡൗണിനിടെ ഏപ്രിൽ 28ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ചെമ്പൻ വിവാഹക്കാര്യം ഏവരെയും അറിയിച്ചത്. എന്നാൽ ഈ പ്രതിസന്ധിക്കാലഘട്ടത്തിലും ചെമ്പന്‍ നേരെയുള്ള വിമർശനത്തിന് കുറവൊന്നുമുണ്ടായില്ല. 'ചെറിയ പെണ്ണിനെ' കെട്ടിയതാണ് വിമർശകരുടെ പ്രശ്നം. എന്നാലിപ്പോൾ ചെമ്പൻ എല്ലാത്തിനും മറുപടി നൽകുന്നു
'സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങൾക്കിടയിൽ വന്നത്. അതിനെ പറ്റിയുള്ള ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോൾ നിർത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം...