ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയിൽ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാൻ എന്റെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കാ. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ. എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകൾ പോസ്റ്റ് ചെയ്തു എന്ന് മാത്രം. - ഇങ്ങനെയായിരുന്നു പ്രബിൻ വിവരം പങ്കുവെച്ച് കൊണ്ട് ഏതാനും നാള് മുൻപ് കുറിച്ചത്.
എന്റെ ജീവിതത്തിലെ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.. കാരണം നിങ്ങൾ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്നേഹവും പ്രോത്സാഹനവും..എല്ലാം എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും പ്രചോദനങ്ങൾക്കും കാരണക്കാരായവരിൽ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ്. - പ്രബിൻ അന്ന് കുറിച്ചിരുന്നു.