ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത എത്തി. തെലുങ്ക് സൂപ്പർ താരം രാം ചരൺ അച്ഛനാകുന്നു. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത പുറത്തുവിട്ടത് രാംചരണിന്റെ പിതാവും തെലുങ്ക് സൂപ്പർ സ്റ്റാറുമായ ചിരഞ്ജീവിയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്.