സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവര്‍ ചേര്‍ന്ന് ആദ്യ ഷോട്ട് പകര്‍ത്തി. പലാശ കരുണ്‍ കുമാര്‍, ഗിരീഷ് അയ്യര്‍, ദേവകട്ട, ചോട്ട കെ നായിഡു, സുരേഷ് ബാബു, ദില്‍ രാജു, റീല്‍സ് ഗോപി-രാം അജന്ത, എ.കെ അനില്‍ സുന്കര, മൈത്രി രവി, ഡിവിവി ധനയ്യ, ശ്രാവന്തി രവി കിഷോര്‍, കെ. എസ് രാമറാവു, സാഹു ഗരപതി, ഏഷ്യന്‍ സുനില്‍ തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. നാളെ ഹൈദരാബാദില്‍ ഷൂട്ടിംഗിന് തുടക്കമാകും.
ഹൃദയം ഫെയിം ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്ത്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സതീഷ് ഇവിവി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഭാനു ധീരജ് റായിഡു, കോസ്റ്റിയൂം ഡിസൈനര്‍- ശീതള്‍ ശര്‍മ്മ, പിആര്‍ഒ - ശബരി