ബോളിവുഡിൽ ഏറ്റവും പ്രഗത്ഭമായ സിനിമാ കുടുംബമാണ് കപൂർ കുടുംബം (Kapoor Family). കപൂർ കുടുംബത്തിലെ ഒരു പുൽക്കൊടിക്ക് പോലും ബോളിവുഡിലെത്താൻ യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നാണ് പരസ്യമായും രഹസ്യമായുമുള്ള സംസാരം.
2/ 8
അത്തരമൊരു സിനിമാ കുടുംബം സ്വപ്നം കാണുന്ന ഒരു നടനുണ്ട് തെന്നിന്ത്യൻ സിനിമയിലും. ബോളിവുഡിൽ കുടുംബം പോലെ തന്റെ കോനിഡേല കുടുംബവും തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടണമെന്നാണ് ചിരഞ്ജീവിയുടെ (Chiranjeevi)ആഗ്രഹം.
3/ 8
തെലുങ്ക് സിനിമയിലെ പ്രഗത്ഭരായ സിനിമാ കുടുംബമാണ് കോനിഡേല. മെഗാ സ്റ്റാർ ചിരഞ്ജീവി, പവൻ കല്യാണും അടക്കമുള്ള താരങ്ങൾ ഉൾപ്പെടുന്ന കുടുംബം.
4/ 8
അല്ലു രാമലിംഗയ്യ എന്ന തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരത്തിന്റെ കുടുംബത്തിലാണ് ചിരഞ്ജീവിയും പവൻ കല്യാണും ജനിച്ചത്. പുതിയ തലമുറയിൽ രാംചരൺ, അല്ലു അർജുൻ എന്നിവരും സിനിമാ ലോകം അടക്കി വാഴുന്നു.
5/ 8
രാം ചരണും അല്ലു അർജുനും അടക്കമുള്ള തങ്ങളുടെ മക്കൾ തെലുങ്ക് സിനിമയിൽ നേടുന്ന വിജയം കാണുമ്പോൾ തന്റെ ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ചിരഞ്ജീവി.
6/ 8
ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ചിരഞ്ജീവി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രം ആചാര്യയയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ചിരഞ്ജീവി ഹൈദരാബാദിൽ എത്തിയത്.
7/ 8
തെന്നിന്ത്യൻ സിനിമകൾ പുതിയ കാലത്ത് നേടുന്ന വൻ വിജയത്തിലും ചിരഞ്ജീവി സന്തുഷ്ടനാണ്. മുമ്പ് വടക്കേ ഇന്ത്യയിൽ താൻ അപമാനിക്കപ്പെട്ടതിനെ കുറിച്ചും ചിരഞ്ജീവി തുറന്നു പറഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് അർഹിച്ച പ്രാധാന്യം ലഭിക്കാത്തതിനെ തുടർന്നായിരുന്നു അത്.
8/ 8
ഇന്ന് പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ വളർച്ച കാണുമ്പോൾ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് ചിരഞ്ജീവി പറയുന്നു.