ആറുപേരല്ല, 'ആറുമുഖൻ' ആണിത്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ തകർപ്പൻ വേഷപ്പകർച്ചയുമായെത്തുകയാണ് തെന്നിന്ത്യൻ സിനിമയുടെ പ്രിയ സൂപ്പർ താരം. ആളെ പിടികിട്ടിയോ?
2/ 6
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയിലാണ് വിക്രം ഒട്ടനവധി ലുക്കുകളിൽ എത്തുന്നത്. ഡിസംബർ 2019ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി
3/ 6
ഡെമോൺറെ കോളനി, ഇമൈക നൊടികൾ സിനിമകൾക്ക് ശേഷം അജയ് ആദ്യമായി വിക്രമിനൊപ്പം ചേരുന്ന ചിത്രമാണ് കോബ്ര. കോബ്രയും വിക്രമുമായുള്ള നിഗൂഢ ബന്ധമാണ് സിനിമയെന്നും കൂടുതൽ വെളിപ്പെടുത്താനാവില്ലെന്നുമാണ് കോബ്രയുടെ സംവിധായകനായ അജയ് പറയുന്നത്
4/ 6
ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണിത്
5/ 6
മലയാള സിനിമയിലെ യുവ നടൻ സർജാനോ ഖാലിദും വേഷമിടുന്നു
6/ 6
കെ.എസ്. രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു