കാരണം എന്തെന്ന് ചോദിച്ച അച്ഛനമ്മമാരോട് മകൾ പറഞ്ഞത് യൂസ്റ മർദീനിയെ കുറിച്ചാണ്. പൃഥ്വിയും സുപ്രിയയും അതാരെന്ന് അറിയാത്ത അമ്പരപ്പിൽ. പിന്നെ ആറുവയസ്സുകാരി അവളുടെ അച്ഛനും അമ്മയ്ക്കും യൂസ്റ മർദീനി ആരെന്ന് പരിചയപ്പെടുത്തി. എങ്ങനെയാണ് യൂസ്റ മർദീനി അല്ലിയുടെ മനസ്സിൽ കയറിക്കൂടിയതെന്നും അവർ ആരാണെന്നും അറിയാമോ? (തുടർന്ന് വായിക്കുക)
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അല്ലി മോൾക്ക് വായിക്കാൻ നൽകിയ പുസ്തകങ്ങളിൽ ഒന്നിൽ നിന്നുമാണ് യൂസ്റ അവളുടെ കുഞ്ഞ് മനസ്സിലേക്ക് കയറുന്നത്. ഇന്നത്തെ കാലത്തെ ഒരു ആറ് വയസ്സുകാരി എന്തെല്ലാം വിവരങ്ങൾ മനസ്സിലാക്കുന്നു എന്ന് സുപ്രിയയ്ക്കും കൗതുകം. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്റ തരണം ചെയ്തത്