ഇന്ന് നടൻ കൃഷ്ണകുമാറിന് പിറന്നാൾ. അഭിനയ കുടുംബത്തിലെ അച്ഛന് മക്കൾ പിറന്നാൾ ആശംസയുമായി എത്തിക്കഴിഞ്ഞു. അഹാന, ദിയ, ഇഷാനി എന്നിവർ ഇതിനോടകം തന്നെ ആശംസ പോസ്റ്റ് ചെയ്തു കഴിഞ്ഞു. അവരുടെ അമ്മ സിന്ധുവും കൃഷ്ണകുമാറിന് പിറന്നാൾ ആശംസിച്ചു. സകുടുംബം പിറന്നാൾ കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് ഇഷാനിയാണ്