സിനിമാ പ്രേമികളുടെ ഇഷ്ട ജോടിയായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് ഉത്തരാഖണ്ഡിലാണ്. ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
2/ 12
2018ൽ ഇറ്റലിയിലെ ലേക്ക് കോമോയില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊങ്ങിണി, പഞ്ചാബി മതാചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടന്നു.(Image: Instagram)
3/ 12
ആറു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. രാംലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. (Image: Instagram)
4/ 12
ആദ്യവിവാഹ വാർഷികത്തിൽ ഇരുവരും തിരുപ്പതി ദർശനം നടത്തി. രണ്ടാം വാർഷികത്തിൽ സുവർണ ക്ഷേത്രത്തിലാണ് സന്ദർശനം നടത്തിയത്. (Image: Instagram)
5/ 12
1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന 83 എന്ന ചിത്രത്തിലാണ് ഇരുവരും ഇനി ഒന്നിക്കുന്നത്. കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ എത്തുന്നത്. കപിലിന്റെ ഭാര്യയുടെ വേഷമാണ് ദീപികയ്ക്ക്. (Image: Instagram)
6/ 12
2013 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീലയുടെ സെറ്റിൽ വെച്ചാണ് ദീപികയും റൺവീറും പ്രണയത്തിലാകുന്നത്. തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്ത് എന്നും ഒപ്പമുണ്ടായിരുന്നയാളാണ് റൺവീർ എന്ന് ദീപിക നേരത്തേ തന്നെ പറഞ്ഞിരുന്നു.(Image: Instagram)
7/ 12
ഏത് പ്രതിസന്ധിഘട്ടത്തിലും റൺവീർ ദീപികയ്ക്കൊപ്പം ഉറച്ചു നിന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിലും മാധ്യമങ്ങൾ ദീപികയെ വേട്ടയാടിയപ്പോൾ റൺവീർ സിങ്ങായിരുന്നു ദീപികയുടെ കരുത്ത്. (Image: Instagram)
8/ 12
റൺവീറിനെ വിവാഹം കഴിക്കാനുള്ള തീരുമാനമാണ് ജീവിത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് ദീപിക പറയുന്നത്. . (Image: Instagram)
9/ 12
ബോളിവുഡിൽ റൺവീറിനേക്കാൾ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു ദീപിക. ഈ വിടവുകളൊന്നും തങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. റൺവീർ ഇതെല്ലാം അംഗീകരിക്കുന്നയാളായിരുന്നുവെന്ന് ദീപിക പറയുന്നു. (Image: Instagram)