ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡേ എന്നിവർക്കൊപ്പം മറ്റൊരു ചിത്രവും പുരോഗമിക്കുന്നു. ഭർത്താവ് റൺവീർ സിങ് കപിൽ ദേവായി വേഷമിടുന്ന 83 ലും ദീപികയാണ് നായിക. കപിൽ ദേവിന്റെ ഭാര്യയായ റോമി ദേവിന്റെ വേഷമാണ് ചിത്രത്തിൽ ദീപിക ചെയ്യുന്നത്.