താനുമായി വേർപിരിഞ്ഞ ഭാര്യയും ചലച്ചിത്ര സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ (Aishwaryaa Rajinikanth) പുതിയ മ്യൂസിക് വീഡിയോയായ ‘പയാനി’ക്ക് ട്വിറ്ററിൽ അഭിനന്ദനം അറിയിച്ച് ധനുഷ് (Dhanush). ഈ വർഷം ജനുവരിയിൽ മുൻ ദമ്പതികൾ വേർപിരിയൽ പ്രഖ്യാപിച്ചതു മുതൽ ധനുഷ് സോഷ്യൽ മീഡിയയിൽ തീർത്തും സജീവമല്ലാതായി മാറി. മകനെയും കൊണ്ട് ഉല്ലാസയാത്ര നടത്തിയ ഒരു ചിത്രമാണ് ആദ്യമായി പുറത്തുവന്നത്
ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് എന്നീ നാല് ഭാഷകളിൽ ഐശ്വര്യയുടെ മ്യൂസിക് വീഡിയോ വ്യാഴാഴ്ച റിലീസ് ചെയ്തു. വീഡിയോയുടെ തമിഴ് ലിങ്ക് പങ്കുവെച്ച് കൊണ്ടായിരുന്നു ധനുഷ് ട്വീറ്റ് ചെയ്തത്. എന്നാലിവിടെ വീഡിയോയോ, അത് ധനുഷ് പോസ്റ്റ് ചെയ്തതോ ഒന്നുമല്ല വിഷയം. ഐശ്വര്യയെ വിളിക്കാൻ ധനുഷ് തെരഞ്ഞെടുത്ത പദമാണ് (തുടർന്ന് വായിക്കുക)
വാർത്ത കേട്ട് ആരാധകർ ഞെട്ടിയിരിക്കെ, ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയൽ 'കുടുംബ കലഹം' ആണെന്ന് ധനുഷിന്റെ പിതാവ് കസ്തൂരി രാജ പറഞ്ഞിരുന്നു. ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയൽ തീരുമാനം രജനീകാന്തിനെ സാരമായി ബാധിച്ചുവെന്നും ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. വിവാഹബന്ധം പിരിയാതിരിക്കാൻ രജനീകാന്ത് ആഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു. ധനുഷിന്റെ കുടുംബവും ദമ്പതികളെ അനുരഞ്ജിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു