തെന്നിന്ത്യൻ താരം ധനുഷും (Dhanush) ഭാര്യയും ചലച്ചിത്ര സംവിധായികയുമായ ഐശ്വര്യ രജനീകാന്തും (Aishwaryaa Rajinikanth) 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയൽ പ്രഖ്യാപിച്ചപ്പോൾ ഒട്ടേറെ ആരാധകരാണ് ആ തീരുമാനത്തിൽ നിരാശരായത്. ധനുഷും ഐശ്വര്യയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വേർപിരിയൽ അറിയിച്ചുകൊണ്ടുള്ള കുറിപ്പുകൾ പങ്കുവെച്ചു. 2004-ൽ വിവാഹിതരായ ഇരുവരും യത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണ്
ഈയിടെയായി ധനുഷ് തന്റെ കുട്ടികളുമായി സമയം ചെലവഴിക്കുന്നതായി കാണപ്പെടുന്നുണ്ട്. ഊട്ടിയിൽ 'നാനേ വരുവേൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തിരക്കിലായ താരം തന്റെ ഇളയ മകൻ യത്രയുമായി സമയം ചിലവിടുകയാണ്. വേർപിരിയലിന് ശേഷം ധനുഷ് ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
നാനേ വരുവേൻ എന്ന തന്റെ അടുത്ത സിനിമയുടെ ചിത്രീകരണത്തിനായി ഊട്ടിയിലാണ് ധനുഷ് ഇപ്പോൾ. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലറിനായുള്ള പുതിയ ഷെഡ്യൂൾ ധനുഷും ടീമും ആരംഭിച്ചതായി നേരത്തെ ഒരു റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ചെന്നൈയിൽ ചിത്രീകരിച്ച അവസാന ഷെഡ്യൂളിന് ശേഷമായിരുന്നു ഇത്. ഈ ആഴ്ച ആദ്യം താരം ക്രൂവിനൊപ്പം ചേർന്നു. ഇപ്പോൾ നിർമ്മാണം ഒരു പുതിയ നഗരത്തിൽ പുരോഗമിക്കുന്നു