നടൻ ധനുഷ് (Actor Dhanush) തങ്ങളുടെ മകനെന്ന് അവകാശപ്പെട്ട ദമ്പതികളുടെ കേസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നടന് സമൻസ് അയച്ചതായി റിപ്പോർട്ട്. നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് കതിരേശനും ഭാര്യ മീനാക്ഷിയും ആരോപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഏതാനും വർഷങ്ങളായി ഈ കേസ് നടക്കുന്നുണ്ട്, വിധി ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്
നടൻ പിതൃത്വ പരിശോധനയുടെ വ്യാജ രേഖകൾ സമർപ്പിച്ചുവെന്ന് കാണിച്ച് കതിരേശൻ കോടതിയെ സമീപിച്ചതിനെത്തുടർന്ന് നടന് സമൻസ് അയച്ചതായും അദ്ദേഹം പോലീസ് അന്വേഷണം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. പിതൃത്വ രേഖകൾ വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന് കാണിച്ച് 2020ൽ കേസ് തള്ളിയ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധനുഷിന്റെ യഥാർത്ഥ പിതാവെന്ന് അവകാശപ്പെടുന്ന കതിരേശൻ അപ്പീൽ നൽകിയതായി വാർത്താ റിപ്പോർട്ട് ഉണ്ട് (തുടർന്ന് വായിക്കുക)