മോമോ ഇൻ ദുബായ് - ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിർമാണത്തിലും ഒരുങ്ങിയ ചിത്രമാണ് 'മോമോ ഇൻ ദുബായ്’. അനു സിത്താര, അനീഷ് ജി. മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. മനോരമ മാക്സിലൂടെ ഇന്ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു.
ദ വെയ്ൽ- ബ്രെൻഡൻ ഫ്രേസർക്ക് മികച്ച നടനുള്ള ഓസ്കർ വാങ്ങിക്കൊടുത്ത ചിത്രം. മദർ, ബ്ലാക് സ്വാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാരെൻ അരൊണൊഫ്സ്കിയാണ് സംവിധാനം. പൊണ്ണത്തടി മൂലം ജീവിതം വിരസമാകുന്ന മനുഷ്യൻ, തന്റെ പതിനേഴ് വയസ്സ് പ്രായമുള്ള മകളുമായി സ്നേഹബന്ധം നിലനിർത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ഇന്നെ സോണി ലിവിൽ ചിത്രം റിലീസ് ചെയ്തു.