ജിബൂട്ടി സിനിമയുടെ 71 പേരടങ്ങുന്ന സംഘം കേരളത്തിൽ മടങ്ങിയെത്തി. 20 ദിവസത്തെ ഷൂട്ടിങ്ങിനായി മാർച്ച് നാലിന് പുറപ്പെട്ട സംഘമാണ് തിരിച്ചെത്തിയത്. ദിലീഷ് പോത്തനും സംഘവും മൂന്നു മാസത്തോളമാണ് തിരികെ വരാനാവാതെ കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ കുടുങ്ങി കിടന്നത്. ചാർട്ടഡ് വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഘം ലാൻഡ് ചെയ്തത്. ഇവർ ക്വറന്റീനിൽ പ്രവേശിച്ചു