ആർട്ടിക്കിൾ 15, ഥപ്പട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അനുഭവ് സിൻഹ ബോളിവുഡ് ഉപേക്ഷിക്കുന്നു.
2/ 10
ഇന്നലെ ട്വിറ്ററിലൂടെയാണ് സംവിധായകൻ തീരുമാനം ലോകത്തെ അറിയിച്ചത്.
3/ 10
"മതി, ഞാൻ ബോളിവുഡിൽ നിന്നും രാജിവെക്കുന്നു. അതിനർത്ഥം എന്തായാലും". എന്നായിരുന്നു അനുഭവ് സിൻഹയുടെ ട്വീറ്റ്.
4/ 10
എന്നാൽ തീരുമാനം മാറ്റണമെന്ന് ബോളിവുഡിന് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനോട് അഭ്യർത്ഥിച്ച് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്.
5/ 10
ട്വീറ്റിന് പിന്നാലെ, യൂസർ നെയിമിൽ നോട്ട് ബോളിവുഡും എന്നും അനുഭവ് സിൻഹ ചേർത്തിട്ടുണ്ട്.
6/ 10
ആർട്ടിക്കിൾ 15, മുൾക്ക്, ഥപ്പട് തുടങ്ങി ശ്രദ്ധേയമായ സിനിമകളുടെ സംവിധായകനാണ് അനുഭവ് സിൻഹ.
7/ 10
അതേസമയം, ബോളിവുഡിൽ നിന്നാണ് പിന്മാറുന്നതെന്നും ഹിന്ദി സിനിമയുമായി വീണ്ടും എത്തുമെന്നും സംവിധായകൻ പറയുന്നു.
8/ 10
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിൽ വലിയ രീതിയിലുള്ള വിവാദങ്ങളും പോരുമാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയാണ് സംവിധായകന്റെ ട്വീറ്റും.
9/ 10
ബോളിവുഡ് സിനിമാ ലോകത്തിന് പുറത്തു നിന്നു വരുന്നവർക്ക് സ്വന്തം ഇടംനേടാൻ ശക്തമായ ലോബീയിങ് മൂലം സാധിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം.
10/ 10
താര പുത്രന്മാർക്കും ബോളിവുഡ് പശ്ചാത്തലമുള്ളവർക്കും കൂടുതൽ എളുപ്പത്തിൽ അവസരം ലഭിക്കുന്നതായി കങ്കണ റണൗട്ട് അടക്കമുള്ളവർ ആരോപിച്ചിരുന്നു.