രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശി സൗമ്യ ജോൺ ആണ് വധു. ഇവരുടേത് പ്രണയ വിവാഹമാണ്. വൈറ്റിലയിലെ പള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ മേഖലയിൽ നിന്നും നടന്മാരായ ദിലീപ്, കലാഭവൻ ഷാജോൺ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം എന്നിവർ സന്നിഹിതരായിരുന്നു.