സംവിധായകൻ ബാലയും (director Bala) ഭാര്യ മുത്തുമലറും മാർച്ച് അഞ്ചിന് കുടുംബ കോടതിയിൽ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. 17 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത് എന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ടിൽ പറയുന്നു. സംവിധായകൻ ബാല തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ്. ‘നന്ദ’, ‘പിതാമഗൻ’, ‘നാൻ കടവുൾ’, ‘പരദേശി’, ‘സേതു’ തുടങ്ങിയ ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്