നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് പെണ്‍കുഞ്ഞ് പിറന്നു. ഇൻസ്റ്റാഗ്രാമിലൂടെ കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെയാണ് പങ്കുവെച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്.
2/ 5
കുഞ്ഞിനും ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവെച്ചിട്ടുണ്ട്. അവൾ ഞങ്ങളുടെ ഹൃദയം കവർന്നു. അവളുടെ വളർച്ച കാണാനും അവളിൽ നിന്ന് ഓരോ ദിവസവും പഠിക്കാനും അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് ബേസിൽ കുറിച്ചു.
3/ 5
2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.
4/ 5
കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബേസിൽ പിന്നീട് നടനായും പ്രശസ്തിനേടി. മൂന്ന് സിനിമകളാണ് ബേസില്‍ ഇതുവരെ സംവിധാനം ചെയ്തത്.
5/ 5
കഴിഞ്ഞ വര്‍ഷം ബേസില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പാല്‍ത്തൂ ജാന്‍വര്‍, ജയജയജയഹേ ഉള്‍പ്പെടെയുള്ള സിനിമകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ ആണ് ബേസിൽ നായകനായി വരാനിരിക്കുന്ന ചിത്രം.