ത ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞുനിന്നത്. ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ.
രണ്ടാം ഭാഗത്തിലെ വില്ലൻ ആരായിരിക്കും എന്ന ചോദ്യത്തിന്, ‘സ്ക്രിപ്റ്റ് എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാൻ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭഗത്തിന് വലിയ എക്സ്പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം’-ബേസിൽ കൂട്ടിച്ചേർത്തു.
വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ കൂടാതെ ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.