ഞങ്ങൾ തമ്മിലുള്ള മാനസിക അകലം വലുതാണ്; സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ലെന്ന് ലാൽ
തങ്ങൾക്കിടയിൽ പണ്ടുണ്ടായിരുന്നത് ബഹുമാനമല്ല, സൗഹൃദമായിരുന്നു. എന്നാൽ, ആ സ്വതന്ത്ര്യം ഇന്നില്ല.
News18 | December 1, 2019, 10:24 AM IST
1/ 5
സംവിധായകൻ സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ലെന്ന് നടനും സംവിധായകനുമായ ലാൽ. സിദ്ദിഖും താനും തമ്മിൽ പണ്ട് ഉണ്ടായിരുന്ന ആ കെമിസ്ട്രി എവിടെയോ നഷ്ടമായെന്നും ലാൽ പറഞ്ഞു. കിങ് ലയർ ചെയ്തപ്പോൾ അത് കൂടുതൽ ബോധ്യമായി.
2/ 5
സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്കുള്ള സാധ്യതയില്ല. തങ്ങൾ തമ്മിലുള്ള മാനസിക അകലം വളരെ വലുതാണ്. ഓരോ ദിവസവും സിദ്ദിഖും താനും കാണുന്ന ആളുകളും സംസാരിക്കുന്ന വിഷയങ്ങളും വേറെയാണെന്നും ലാൽ പറഞ്ഞു.
3/ 5
പണ്ട് തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരു കെമിസ്ട്രി എവിടെയോ നഷ്ടമായി. കിങ് ലയർ സിനിമ ചെയ്തപ്പോൾ അത് കൂടുതൽ ബോധ്യമായി. ഇനി രണ്ടു വർഷം ഒരുമിച്ചിരുന്നാൽ പോലും ഗോഡ് ഫാദറോ റാംജി റാവുവോ പോലെയുള്ള സിനിമ ഉണ്ടാക്കാൻ പറ്റില്ലെന്നും ലാൽ പറഞ്ഞു.
4/ 5
തങ്ങൾക്കിടയിൽ പണ്ടുണ്ടായിരുന്നത് ബഹുമാനമല്ല, സൗഹൃദമായിരുന്നു. എന്നാൽ, ആ സ്വതന്ത്ര്യം ഇന്നില്ലെന്നും തേച്ചു മിനുക്കിയ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ലാൽ പറഞ്ഞു.
5/ 5
തങ്ങൾ പരസ്പരം കാണുന്നത് പോലും ഏതെങ്കിലും വിവാഹച്ചടങ്ങുകളിലോ മറ്റോ ആണെന്നും അത് വലിയൊരു മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ലാൽ മനസു തുറന്നത്.