'അൽപ്പം ഗ്യാപ് ഇട്ടു നിന്നോ, പുള്ളി അത്ര നീറ്റ് അല്ലെന്ന്' കമന്റ്; മറുപടി നൽകി ഒമർ ലുലു
Director Omar Lulu responds to a comment under his photo | ബിഗ് ബോസ് താരം ദിയ സനയുമൊത്തുളള 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലുവിന്റെ ചിത്രത്തിനാണ് കമന്റും മറുപടിയും
News18 Malayalam | December 4, 2020, 2:30 PM IST
1/ 6
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക ചിത്രങ്ങളുടെ സംവിധായകനാണ് ഒമർ ലുലു. ഇതിൽ 'ഒരു അഡാർ ലവ്' എന്ന ചിത്രം നടി പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കു കൊണ്ട് റിലീസിനും മുൻപേ രാജ്യമെമ്പാടും ശ്രദ്ധ നേടിയിരുന്നു. അടുത്തതായി ബാബു ആന്റണി നായകനാവുന്ന 'പവർ സ്റ്റാർ' എന്ന ചിത്രം തയാറെടുക്കുകയാണ്
2/ 6
ഏറെ നാളുകൾക്ക് ശേഷം ബിഗ് ബോസ് താരം ദിയ സനയെ കണ്ട ശേഷമുള്ള ചിത്രം ഒമർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. എന്നാൽ കമന്റിൽ കുസൃതി ഒപ്പിക്കുന്ന ഒരാൾ ഒമറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കമന്റ് ഇട്ടു
3/ 6
'അൽപ്പം ഗ്യാപ് ഇട്ടു നിന്നോ, പുള്ളി അത്ര നീറ്റ് അല്ല' എന്നാണ് കമന്റ്. എന്നാലിതിന് ഒമർ മറുപടി നൽകാതെയിരുന്നില്ല
4/ 6
'ദിവസവും രണ്ട് നേരം കുളിക്കുന്ന എന്നോടോ ബാലാ' എന്നാണ് ഒമറിന്റെ കമന്റ്
5/ 6
അടുത്തിടെ യുവാക്കളുമൊത്ത് ഒരു ഹിന്ദി മ്യൂസിക് ആൽബം ഒമർ ലുലു ഷൂട്ട് ചെയ്തിരുന്നു