കഴിഞ്ഞ പത്തിരുപത് വർഷത്തിനിടെ തന്റെ ജീവിതത്തിൽ പല വിധത്തിൽ സ്വാധീനം ചെലുത്തിയ ഒന്നാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നാണ് പാമ്പള്ളി പറയുന്നത്. “18 വർഷം തുടർച്ചയായി ഐഎഫ്എഫ്കെ കണ്ടാൽ ‘സിനിമയുടെ ഗുരുസ്വാമിയായി ഇനി തെങ്ങുവയ്ക്കാം’ എന്നൊരു ചൊല്ലുണ്ട് ചലച്ചിത്രപ്രേമികൾക്കിടയിൽ. ആ അർത്ഥത്തിൽ ഞാനുമൊരു ഗുരുസ്വാമിയാണ്,” ചിരിയോടെ പാമ്പള്ളി പറഞ്ഞു