ബഡേ അച്ചേ ലഗ്തേ ഹേ 2 നടി ദിഷ പർമർ (Disha Parmar) ഭർത്താവ് രാഹുൽ വൈദ്യയ്ക്കൊപ്പം (Rahul vaidya) രാത്രി ഡിന്നർ ഡേറ്റിനു പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദമ്പതികൾ ഒരു സബർബൻ റെസ്റ്റോറന്റിന് പുറത്ത് വച്ച് ക്യാമറയിൽ പതിഞ്ഞു. രാഹുൽ വൈദ്യ ഒരു ബ്രൈറ്റ് പ്രിന്റഡ് ഷർട്ട് ധരിച്ചപ്പോൾ, ദിഷ പർമർ തിരഞ്ഞെടുത്തത് റോയൽ ബ്ലൂ സെപറേറ്റുകൾ ആയിരുന്നു
പല ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഈ ബാഗിന് 3000 ഡോളറിലധികം വിലയുണ്ട്. അതായത് 2,27,199 രൂപ. ഇന്നത്തെ നിലയിൽ അഞ്ച് പവൻ സ്വർണ്ണത്തേക്കാൾ വിലയുണ്ട് ഈ ബാഗിന്. മുമ്പത്തെ യാത്രകളിൽ അവർ ഗൂച്ചി ചെരുപ്പുകൾ ധരിച്ച് കണ്ടിട്ടുണ്ട്. ഷൂട്ടിംഗ് ഷെഡ്യൂളുകളിൽ നിന്ന് സമയം കിട്ടുമ്പോഴെല്ലാം പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ ദമ്പതികൾ ഇഷ്ടപ്പെടുന്നു