Koimoi.com റിപ്പോർട്ട് അനുസരിച്ച് ദിഷ പതാനിയാകും രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസ് ചെയ്യുക. രസകരമായ കാര്യമെന്തെന്നാൽ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസ് ചെയ്യാൻ സംവിധായകൻ ആദ്യം സമീപിച്ചത് ദിഷയെ ആയിരുന്നത്രേ. ദിഷ വേണ്ടെന്നു വെച്ച ഐറ്റം സോങ്ങിലാണ് സാമന്ത കിടിൻ പ്രകടനം നടത്തി ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ചത്.