തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി നടൻ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. സിറ്റിംഗ് എം.എൽ.എ. ആയ കോൺഗ്രസ്സിന്റെ ശിവകുമാറിനെ പോലും പിന്നിലാക്കിയാണ് തലസ്ഥാനത്തു ഇടതുമുന്നേറ്റമുണ്ടായത്. എന്നാൽ വിജയംകാണാതെ വന്നപ്പോൾ കൃഷ്ണകുമാറിന്റെ മക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ പോലും ലക്ഷ്യംവച്ചുകൊണ്ട് കടുത്ത സോഷ്യൽ മീഡിയ ആക്രമണം നടക്കുകയാണ്
രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അത്തരക്കാർ ലക്ഷ്യം വച്ചു. ഒരു ഉൽപ്പന്നത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദിയ ഇട്ട പോസ്റ്റിനു താഴെ മോശമായ രീതിയിൽ അച്ഛൻ കൃഷ്ണകുമാറിനെ അന്വേഷിച്ചു കൊണ്ടുള്ള അവഹേളനപരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ദിയ കുറിക്കു കൊള്ളുന്ന രീതിയിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ട് (തുടർന്ന് വായിക്കുക)
"നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ," എന്നായിരുന്നു ഫലം വന്നശേഷമുള്ള കൃഷ്ണകുമാറിന്റെ പോസ്റ്റ്