കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ദിയയും കൂട്ടുകാരൻ വൈഷ്ണവ് ഹരിചന്ദ്രനും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം ദിയ സ്ഥിരീകരിച്ചത്. ഇരുവരും ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് ചാനലുകളുമായി സജീവമാണ്. ദിയയെ പോലെ തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ് വൈഷ്ണവ്. എന്നാലിപ്പോൾ ഇവരുടെ വിവാഹനിശ്ചയ വാർത്തയെ കുറിച്ച് പ്രതികരിക്കുകയാണ് ദിയ (തുടർന്ന് വായിക്കുക)
അലങ്കാരപ്പണികളുള്ള ഒരു വസ്ത്രം ധരിച്ചു നിൽക്കുന്ന ദിയയുടെ ചിത്രം എടുത്ത് അത് എൻഗേജ്മെന്റ് ലുക്ക് എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. വൈഷ്ണവിന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രവും ഇതോടൊപ്പം ചേരുന്നു. ഇവർക്ക് കൊടുക്കാൻ ദിയക്ക് ഒരു മറുപടിയുമുണ്ട്. ഈ യൂട്യൂബ് ചാനലിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്