ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്ര സ്വന്തമാക്കി. ഐത്രാശ് (2004), മുജ്സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ (2006) എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ്.
ഇപ്പോഴിതാ, തനിക്ക് പറ്റിയ ഒരു അബദ്ധം തുറന്ന് പറഞ്ഞാണ് പ്രിയങ്ക ചോപ്ര വാർത്തകളിൽ ഇടംനേടുന്നത്. വൻ ജനാവലിക്ക് മുന്നിൽ പരിപാടി നടത്തുന്നതിനിടെ വസ്ത്രം അഴിഞ്ഞുപോകാൻ തുടങ്ങി. ഈ സമയം നെഞ്ചോട് ചേർത്ത് നമസ്തേ പറഞ്ഞ് കൈകൂപ്പിക്കൊണ്ട് അവിടുന്ന് രക്ഷപെടുകയായിരുന്നുവെന്നും താരം പറയുന്നു. ഒരു പ്രശസ്ത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഇക്കാര്യം പറഞ്ഞത്.
'സംസാരിച്ചു തുടങ്ങിയപ്പോൾ വസ്ത്രം ശരീരത്തിൽ ഒട്ടിച്ചുവെച്ചത് ഓരോന്നായി ഇളകാൻ തുടങ്ങി. ഒടുവിൽ വസ്ത്രം ശരീരത്തിൽനിന്ന് അഴിഞ്ഞുവീഴാൻ തുടങ്ങി. ഒടുവിൽ നെഞ്ചത്തോടെ കൈചേർത്തു വസ്ത്രത്തിൽ അമർത്തിപ്പിടിക്കുകയും കൈകൂപ്പി നന്ദി പറയുന്നതുപോലെ നിൽക്കുകയുമായിരുന്നു. ആളുകൾ കരുതിയത് ഞാൻ നന്ദി പറയുകയാണെന്നായിരുന്നു. അന്ന് കൈകൂപ്പിയത് വൻ ജനാവലിക്ക് മുന്നിൽ നഗ്നയാകാതിരിക്കാൻ വേണ്ടിയായിരുന്നു'- പ്രിയങ്ക ചോപ്ര പറഞ്ഞു.