'ദൃശ്യം' മെയ്ഡ് ഇൻ ചൈന; ഡിസംബർ 20-ന് തിയേറ്ററുകളിലെത്തും
ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലാണ് ചൈനയിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്.
News18 Malayalam | December 14, 2019, 7:19 PM IST
1/ 5
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' ചൈനീസ് ഭാഷയിലേക്കും. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലാണ് ചൈനയിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്.
2/ 5
ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ദൃശ്യത്തിലെ പല രംഗങ്ങളും അതേ പടി ചൈനീസ് ചിത്രത്തിലേക്കും പകർത്തിയിട്ടുണ്ട്.
3/ 5
കൊലപാതകത്തിനു ശേഷം മൊബൈൽ ലോറിയിലേക്ക് എറിഞ്ഞ് ജോർജ്കുട്ടി പൊലീസിനെ വഴി തെറ്റിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ അതേപടി ചൈനീസ് വേർഷനിലുമുണ്ട്.