വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയ താരം എസ്തർ അനിൽ (Esther Anil). മോഹൻലാൽ ചിത്രം ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ബാലതാരമായെത്തിയ എസ്തർ സോഷ്യൽ മീഡിയയിൽ ഫോട്ടോകളുമായി സജീവമാണ്. സിനിമയിലും എസ്തർ നായികാ വേഷം ചെയ്തു തുടങ്ങിയിട്ടുണ്ട്. ദൃശ്യം രണ്ടാം ഭാഗത്തിലും വേഷമിട്ടിരുന്നു. എസ്തർ അനിൽ സാരിയിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾ അതിവേഗത്തിൽ വൈറലായിരിക്കുകയാണ്.
ദൃശ്യം സിനിമയുടെ റീമേക്കുകളിലൂടെ തെന്നിന്ത്യയിലാകെ പ്രശസ്തയാണ് എസ്തർ. പുതിയ ചിത്രങ്ങൾ ദൃശ്യത്തിലെ ആ കൊച്ചുകുട്ടിയുടേതാണെന്ന് പല ആരാധകര്‍ക്കും ഇപ്പോഴും വിശ്വാസമായിട്ടില്ല. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് എസ്തർ പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്റെ വസ്ത്രധാരണത്തെ വിമർശിച്ചവർക്കു മുന്നിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് എസ്തർ മറുപടി നൽകിയിട്ടുള്ളത്.