പ്രായം പിന്നിലോട്ട് ഓടുന്നു എന്നതാണ് മമ്മുക്കയെക്കുറിച്ചുള്ള പ്രധാന വിശേഷണം. സമപ്രായക്കാരുമായി പലയിടത്തും കാണപ്പെടുമ്പോൾ പോലും ചുള്ളനായ മമ്മൂട്ടി (Mammootty) പലപ്പോഴും വേറിട്ട് നിൽക്കാറുണ്ട്. എന്നാൽ റിവേഴ്സ് ഗിയർ അദ്ദേഹത്തിന് മാത്രമല്ല, മരുമകൾ അമാൽ സൂഫിയക്കും (Amal Sufiya) ഉണ്ടെന്നേ. ഇത് പറഞ്ഞത് ആരാധകരൊന്നുമല്ല, സാക്ഷാൽ ദുൽഖർ സൽമാൻ (Dulquer Salmaan) ഭാര്യയെക്കുറിച്ചു പറഞ്ഞതാണ്
ഞാൻ നിരന്തരം അകലെയായിരിക്കുമ്പോൾ, എല്ലാത്തിനും ചുക്കാൻ പിടിച്ചതിന് നന്ദി. മേരിക്കൊപ്പം ഒരു രക്ഷിതാവ് ഉണ്ടെന്ന് ഉറപ്പ് വരുത്തി നീ അവൾക്കു അച്ഛന്റെയും അമ്മയുടെയും സാന്നിധ്യമായി നിറയുന്നു. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതാൻ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും, എനിക്കൊപ്പം പുത്തൻ ലോകങ്ങൾ കണ്ടെത്തുന്നതിനുമായി...