തെന്നിന്ത്യയിൽ ഇതിനോടകം പേരെടുത്തു കഴിഞ്ഞ നടിയാണ് കീർത്തി സുരേഷ്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ സർക്കാർ വാരു പട, മഹന്തി, സാനി കായിദം എന്നിവയുടെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് കീർത്തി. സിനിമകളിലെ വ്യത്യസ്തമായ അഭിനയശൈലി മാത്രമല്ല, ആകർഷകമായ സംസാരരീതിയും താരത്തെ ശ്രദ്ധേയയാക്കി മാറ്റുന്നുണ്ട്. പ്രതിഫല കാര്യത്തിൽ വാർത്തകളിൽ ഇടംനേടുകയാണ് കീർത്തി സുരേഷ്. ഒരൊറ്റ സിനിമയ്ക്കുവേണ്ടി കീർത്തി വാങ്ങിയ പ്രതിഫലം ആരെയും അമ്പരപ്പിക്കുന്നതാണ്.
അടുത്തിടെ ഒരു സിനിയ്ക്കുവേണ്ടി മൂന്നു കോടി രൂപ വരെയാണ് പ്രതിഫലമായി കീർത്തി ഈടാക്കിയതത്രെ. ദസറയിൽ നാനിക്കൊപ്പം അടുത്തതായി അഭിനയിക്കുന്ന നടി ഏകദേശം മൂന്ന് കോടി രൂപയാണ് ചിത്രത്തിനായി പ്രതിഫലായി വാങ്ങിയതെന്നാണ് റിപ്പോർട്ട്. ശ്രീകാന്ത് ഒഡെല്ല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ്.
ജൂൺ 17 ന് തിയേറ്ററുകളിലെത്തിയ കീർത്തിയുടെ വാശി എന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പമുള്ള താരത്തിന്റെ പ്രകടനം ആരാധകരെ ആകർഷിക്കുന്നതാണ്. “ചിത്രത്തിന്റെ ട്രെയിലർ ഒരു കോമഡി ലവ് ഡ്രാമയാണ് കാണിക്കുന്നത്, എന്നാൽ അതിനു പിന്നിൽ, ഒരു പ്രൊഫഷണൽ പ്രതികാരം നിഗൂഢതയിലേക്ക് നയിക്കുന്നു, കീർത്തി സുരേഷും ടൊവിനോ തോമസും നേർക്കുനേർ എത്തുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാണ് വാശി"- ഒരു ആരാധകൻ അഭിപ്രായപ്പെട്ടു, പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെയും ബാനറിൽ അച്ഛൻ സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.