ദക്ഷിണേന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്റെ പുഷ്പ 2 സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രക്തചന്ദന കള്ളക്കടത്തുകാരനായി മാറിയ പുഷ്പ രാജിന്റെ കഥപറയുന്ന ചിത്രം സുകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. മലയാളി താരം ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ അല്ലു അര്‍ജുന്റെ വില്ലന്‍.
ഇപ്പോഴിതാ പുഷ്പ രണ്ടാം ഭാഗത്തിലെ സുപ്രധാനമായ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഫഹദ് ഫാസിലിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന വിവരമാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പുറത്തുവിട്ടത്. ആദ്യ ഭാഗത്തില്‍ വില്ലന്‍ നേരിട്ട അപമാനത്തിന് ഇത്തവണ പ്രതികാരത്തോടെയാണ് മടക്കം എന്നാണ് നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.