ചലച്ചിത്ര താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒട്ടേറെ അക്കൗണ്ടുകൾ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. ഒഫീഷ്യൽ അക്കൗണ്ട് കൂടാതെ, ചിലതെല്ലാം നടത്തുന്നത് അവരുടെ ഫാൻ ഗ്രൂപ്പുകളാവും. ഫാൻ ഗ്രൂപ്പുകൾ പലപ്പോഴും അവരുടെ പ്രിയ താരങ്ങളുടെ പ്രവർത്തികളും വിജയാഘോഷങ്ങൾക്കും ഊന്നൽ നൽകി പ്രവർത്തിക്കുന്നവയാണ്. എന്നാൽ ഇതിനെല്ലാം പുറമെ പ്രവർത്തിക്കുന്ന ഫേക്ക് അക്കൗണ്ടുകൾ പലപ്പോഴും പൊല്ലാപ്പാവാറുണ്ട്. നടി നമിത അത്തരമൊരു ഫേക്ക് അക്കൗണ്ട് കണ്ടെത്തി രംഗത്തുവന്നിരിക്കുകയാണ്
നമിതയുടെ പേരും അധികം വ്യക്തമല്ലാത്ത ചിത്രവും ചേർത്തുകൊണ്ട് നമിത പ്രമോദ് എന്ന പേരിൽ ഇപ്പോൾ ഒരു ഇൻസ്റ്റഗ്രാം വ്യാജ പ്രൊഫൈൽ ആരോ നിർമ്മിച്ചിരിക്കുകയാണ്. ഈ പ്രൊഫൈലിന് 82 ഫോളോവേഴ്സുമുണ്ട്. എത്രയും വേഗം ഈ അക്കൗണ്ട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞുകൊണ്ടാണ് നമിത സ്ക്രീൻഷോട്ട് സഹിതം പോസ്റ്റ് ചെയ്തിട്ടുള്ളത്. ചുവടെ കാണുന്നതാണ് പ്രൊഫൈൽ (തുടർന്ന് വായിക്കുക)