പ്രമുഖ സിനിമാ സീരിയൽ താരം ദിവ്യ ചൗസ്കി അന്തരിച്ചു. കാൻസർ ബാധിച്ച് ഒന്നരവർഷത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു.
2/ 7
കഴിഞ്ഞ ദിവസമായിരുന്നു മരണം. ദിവ്യയുടെ സഹോദരിയാണ് മരണവിവരം പുറത്തുവിട്ടത്.
3/ 7
2016 ൽ 'ഹേ അപ്നാ ദിൽ തോ ആവാര' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് മോഡൽ ആയ ദിവ്യ അഭിനയ രംഗത്തെത്തുന്നത്
4/ 7
പിന്നീട് വിവിധ ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു.
5/ 7
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് താൻ മരണക്കിടക്കയിലാണെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
6/ 7
'എനിക്ക് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ മതിയാവില്ല.. കുറച്ചു കാലങ്ങളായി ഞാൻ ഒളിവിലാണ്. ധാരാളം സന്ദേശങ്ങൾ എന്നെത്തേടിയെത്തുന്നുണ്ട്... ഇപ്പോൾ നിങ്ങളോട് പറയാനുള്ള സമയമായിരിക്കുന്നു..
7/ 7
മരണക്കിടക്കയിലാണ് ഞാനിപ്പോൾ.. ഞാൻ കരുത്തയാണ്.. കഷ്ടതകളില്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്.. നിങ്ങൾ ഓരോരുത്തരും എനിക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് ദൈവത്തിന് അറിയാം.. ബൈ.. എന്നായിരുന്നു അവസാന സന്ദേശം