ഷാരൂഖ് ഖാനോ അതോ സൽമാൻ ഖാനോ ആരെ തിരഞ്ഞെടുക്കും? ചോദ്യം ബോളിവുഡ് താരം വിദ്യാ ബാലനോടാണ്. ബോളിവുഡിലെ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ ആരാധകിയാണ് വിദ്യാ ബാലൻ. ആ നടിയോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എന്തായിരിക്കും മറുപടി ലഭിക്കുക. (ചിത്രം: ഇൻസ്റ്റഗ്രാം)
2/ 10
ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് വ്യത്യസ്തമായ ചോദ്യം നടിയെ തേടിയെത്തിയത്. മറുപടി നൽകാൻ താരം ഒട്ടും വൈകിയതുമില്ല. (ചിത്രം: ഇൻസ്റ്റഗ്രാം)
3/ 10
തന്റെ എസ്ആർകെ എന്ന കുറിപ്പിനൊപ്പം നടി ഒരു ചിത്രവും പങ്കുവെച്ചു. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനെ ആരാധകർ വിളിക്കുന്ന പേരാണ് എസ്ആർകെ.(ചിത്രം: ഇൻസ്റ്റഗ്രാം)
4/ 10
നടിയുടെ ഇഷ്ടഭക്ഷണം, പെർഫ്യൂം, വെബ് സീരീസ് എന്നിവയെ കുറിച്ചായിരുന്നു പലരും ചോദിച്ചത്. ഇതിനിടയിലാണ് ഏത് ഖാനെയാണ് നടിക്ക് കൂടുതൽ ഇഷ്ടം എന്ന ചോദ്യം വന്നത്. (ചിത്രം: ഇൻസ്റ്റഗ്രാം)
5/ 10
എന്നാൽ, വിദ്യ പങ്കുവെച്ച ചിത്രത്തിലുള്ളത് സാക്ഷാൽ എസ്ആർകെ ആയ ഷാരൂഖ് ഖാൻ ആയിരുന്നില്ല. തന്റെ ഭർത്താവിന്റെ ചിത്രമാണ് നടി പങ്കുവെച്ചത്.(ചിത്രം: ഇൻസ്റ്റഗ്രാം)
6/ 10
നിർമാതാവ് കൂടിയായ സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭർത്താവ്. ഭർത്താവിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് തന്റെ എസ്ആർകെ എന്ന കുറിപ്പോടെ വിദ്യ ചിത്രം പങ്കുവെച്ചത്. (ചിത്രം: ഇൻസ്റ്റഗ്രാം)
7/ 10
വിദ്യാബാലന്റെ പുതിയ ചിത്രം 'ഷെർണി' ആമസോൺ പ്രൈമിൽ ജൂൺ 18ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് ആരാധകരുമായി നടി സംവദിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് വിദ്യ അവതരിപ്പിക്കുന്നത്.(ചിത്രം: ഇൻസ്റ്റഗ്രാം)
8/ 10
കാട്ടിൽ നിന്നും നിയന്ത്രണം തെറ്റിയ ഒരു പെൺകടുവ ജനവാസമേഖലയിൽ ഉണ്ടാക്കുന്ന അലോസരങ്ങളാണ് പശ്ചാത്തലം. ഇവിടേയ്ക്ക് ഒരു തീർപ്പ് കല്പിക്കാനെത്തുകയാണ് വിദ്യയുടെ കഥാപാത്രം (ചിത്രം: ഇൻസ്റ്റഗ്രാം)
9/ 10
[caption id="attachment_392381" align="alignnone" width="640"] ഗണിതശാസ്ത്ര വിദഗ്ധയായ ശകുന്തള ദേവിയുടെ ജീവിത കഥ അടിസ്ഥാനമാക്കി നിർമിച്ച ശകുന്തളാദേവിയായിരുന്നു വിദ്യാ ബാലന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. (ചിത്രം: ഇൻസ്റ്റഗ്രാം)
[/caption]
10/ 10
ആമസോൺ പ്രൈമിൽ തന്നെയായിരുന്നു ചിത്രവും റിലീസ് ചെയ്തത് (ചിത്രം: ഇൻസ്റ്റഗ്രാം)