മണിരത്നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയൻ സെൽവൻ 2 റെക്കോർഡ് കളക്ഷനുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ച്ച വെച്ചരിക്കുന്നത്.
2/ 11
കാർത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. പൊന്നിയൻ സെൽവനിൽ കാർത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
3/ 11
ജപ്പാനിൽ നിന്നും കാർത്തിയുടെ കടുത്ത ആരാധകർ തമിഴ്നാട്ടിൽ എത്തിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. തെരുമി കകുബാരി ഫുജിദ, ഇസാവോ എൻഡോ എന്നിവരാണ് കാർത്തിയെ കാണാൻ ജപ്പാനിൽ നിന്നും ചെന്നൈയിൽ എത്തിയത്.
4/ 11
ചെന്നൈയിലെത്തിയ ഇരുവരും പൊന്നിയൻ സെൽവൻ 2 കണ്ടു. അതും ഒരു തവണയല്ല, നാല് തവണ. മാത്രമല്ല, തങ്ങളുടെ പ്രിയതാരമായ കാർത്തിയെ നേരിട്ടു കാണണമെന്ന ഇരുവരുടേയും ആഗ്രഹവും നിറവേറി.
5/ 11
ജപ്പാനിൽ നിന്നുമെത്തിയ ആരാധകർക്കൊപ്പമുള്ള കാർത്തിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാർത്തി ഫാൻ ക്ലബ്ബിന്റെ ട്വിറ്റർ പേജിലാണ് ചിത്രങ്ങൾ വന്നത്.
6/ 11
കാർത്തിയെ കാണാൻ വേണ്ടി മാത്രമാണ് തെരുമിയും ഇസാവോയും ജപ്പാനിൽ നിന്നും ചെന്നൈയിലെത്തിയത്. മൂന്ന് ദിവസത്തേക്കാണ് ഇരുവരും എത്തിയത്. ഇതിനിടയിൽ നാല് തവണ പൊന്നിയൻ സെൽവൻ കണ്ടു.
7/ 11
ചിത്രം കണ്ടു കഴിഞ്ഞപ്പോൾ കാർത്തിയെ നേരിട്ടു കാണണമെന്ന ആഗ്രഹമായി. തുടർന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജപ്പാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടായ Abk-Aots Dosokai Center ൽ എത്തി കാർത്തിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി അഭ്യർത്ഥിച്ചു. എന്തായാലും ഇരുവരുടേയും ശ്രമം വിഫലമായില്ല.
8/ 11
തന്നെ കാണാൻ ജപ്പാനിൽ നിന്നെത്തിയ ആരാധകരെ കാർത്തി സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു. വീട്ടിൽ അതിഥികളെ സത്കരിച്ച കാർത്തി നിരവധി ഫോട്ടോയും ഇവർക്കൊപ്പമെടുത്തു. ജപ്പാനിലേക്ക് മടങ്ങുന്നതിനു മുമ്പ് പ്രിയതാരത്തെ നേരിട്ടുകാണാനയതിന്റെ സന്തോഷത്തിലായിരുന്നു തെരുമിയും ഇസാവോയും.
9/ 11
ലോക്ക്ഡൗൺ കാലത്താണ് തെരുമിയും ഇസാവോയും കാർത്തിയുടെ ആരാധകരാകുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചെന്നൈയിലെത്തിയ ഇരുവർക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തിരിച്ചുപോകാനായില്ല.
10/ 11
ഈ സമയത്ത് സമയം കളയാൻ നിരവധി തമിഴ് ചിത്രങ്ങൾ കണ്ടു. തമിഴ് ഭാഷ ആദ്യം വഴങ്ങിയില്ലെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ അത്യാവശ്യം മനസ്സിലാക്കി.
11/ 11
അങ്ങനെയാണ് കാർത്തിയുടെ കൈതി കാണാനിടയായത്. കൈതിയിൽ കാർത്തിയുടെ പ്രകടനം കണ്ട് അമ്പരുന്നുവെന്നാണ് ഇരുവരും പറയുന്നത്. ലോക്ക്ഡൗൺ പിൻവലിച്ചതോടെ ഇരുവരും ജപ്പാനിലേക്ക് മടങ്ങിയെങ്കിലും തമിഴ് സിനിമകൾ കാണുന്നത് തുടരുകയായിരുന്നു.