Mohanlal Shashti Poorti|അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനായി ആരാധകർ നടത്തിയത് വൻ ഒരുക്കങ്ങൾ; പക്ഷെ...
Grand plans by fans to celebrate the 60th birthday of Mohanlal cancelled after Covid | ലാലേട്ടന്റെ പിറന്നാളിനായി ആരാധകർ കാത്തിരുന്ന ആ വലിയ ആഘോഷം മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും അവർ പിന്മാറാൻ ഒരുക്കമല്ല
News18 Malayalam | May 20, 2020, 10:13 PM IST
1/ 7
മെയ് 21ന് നടൻ മോഹൻലാലിന് അറുപതാം പിറന്നാൾ. വർഷങ്ങളായി തിരക്കൊഴിയാത്ത താരം ഇത്തവണ ലോക്ക്ഡൗണിനിടെ കുടുംബവുമൊത്ത് വീട്ടിൽ തന്നെയാവും പിറന്നാൾ ആഘോഷം. ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ. പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ ഒരു വലിയ പരിപാടി ആലോചിച്ചിരുന്നു
2/ 7
വീട്ടിൽ ഭാര്യ സുചിത്ര ഉണ്ടാക്കി നൽകുന്ന പിറന്നാൾ സദ്യ ഉണ്ണാൻ മകൻ പ്രണവ് കൂടിയുണ്ട്. പക്ഷെ മകൾ വിസ്മയ വിദേശത്താണ്. കൊച്ചിയിലെ വീട്ടിലുള്ള അമ്മ ശാന്തകുമാരിക്ക് ക്ഷേത്ര ദർശനത്തിനു പോകാൻ കഴിയില്ലെങ്കിലും മകന് വേണ്ടിയുള്ള വഴിപാടുകൾക്ക് അമ്പലത്തിൽ പറഞ്ഞേർപ്പാട് ചെയ്തിട്ടുണ്ട് എന്ന് കേരളം കൗമുദി റിപ്പോർട്ടിൽ പറയുന്നു. ഇടവമാസത്തിലെ രേവതി നക്ഷത്രത്തിലാണ് മോഹൻലാലിന്റെ ജനനം
3/ 7
തലസ്ഥാനമായ തിരുവനന്തപുരത്തായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന് ആരാധകർ വേദി ഒരുക്കിയിരുന്നത്. പ്രിയപ്പെട്ട ലാലേട്ടനൊപ്പം കൂറ്റൻ പന്തൽ കെട്ടി ഒപ്പമിരുന്നുള്ള സദ്യ. പക്ഷെ കോവിഡ് എല്ലാം തകിടം മറിച്ചു. പക്ഷെ പിന്മാറാൻ അവർ ഒരുക്കമല്ല
4/ 7
ലാലേട്ടന്റെ പിറന്നാൾ ഓരോരുത്തരും വീട്ടിൽ തന്നെ ആഘോഷമാക്കും. പിന്നെ അവയവ ദാനത്തിനുള്ള സമ്മത പത്രം ആരാധകർ ആരോഗ്യമന്ത്രിക്ക് കൈമാറും
5/ 7
കഴിഞ്ഞ കുറെ ദിവസങ്ങളായി മോഹൻലാൽ തന്റെ സഹപ്രവർത്തകരെയെല്ലാം വിളിച്ചു ക്ഷേമാന്വേഷണം നടത്തുന്നുണ്ട്. കോവിഡ് ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപം മോഹൻലാൽ സംഭാവന ചെയ്തിരുന്നു
6/ 7
മോഹൻലാൽ ഭാര്യ സുചിത്രക്കും മക്കളായ പ്രണവിനും വിസ്മയക്കുമൊപ്പം