നടനും ചലച്ചിത്ര നിർമ്മാതാവുമായ ഫർഹാൻ അക്തറും (Farhan Akhtar) കാമുകിയും ഗായികയുമായ ഷിബാനി ദണ്ഡേക്കറും (Shibani Dandekar) വിവാഹിതരായി. ഖണ്ടാലയിൽ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിലാണ് ഇരുവരും വിവാഹിതരായത്. ഷിബാനിയുടെ സഹോദരി അനുഷ ദണ്ഡേക്കർ, നടി റിയ ചക്രവർത്തി, ഫർഹാന്റെ സഹോദരി സോയ അക്തർ, തുടങ്ങിയവരാണ് വിവാഹത്തിൽ അതിഥികളായി പ്രതീക്ഷിക്കപ്പെടുന്നത്