എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താന്‍ 25 കോടി അടച്ചുവെന്ന വാർത്തകൾക്കെതിരെ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച യുട്യൂബ് ചാനലിനെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിരവധി ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നിർമാണ പങ്കാളി ആയിരുന്ന ലിസ്റ്റിന് സ്റ്റീഫന്‍ ഈ വിഷയത്തിലുള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. (Photo: Listin Stephen/ Facebook)
"ഇത് ഒരു സത്യമായിട്ടുള്ള വാര്‍ത്തയല്ല. നമുക്കൊക്കെ ഇന്‍കം ടാക്സിന്റെയും ജിഎസ്ടിയുടെയും റെയ്ഡ് ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. കാരണം അറിയപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയിലാണ് നമ്മള് പ്രവര്‍ത്തിക്കുന്നത്. പുറത്തേക്ക് പകിട്ട് വേണ്ട ഒരു ഇന്‍ഡസ്ട്രിയാണ് സിനിമാ വ്യവസായം. വാര്‍ത്തയും അങ്ങനെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്''- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിന് പ്രതികരിച്ചു. (Photo: Listin Stephen/ Facebook)
''പൃഥ്വിരാജ് ഇഡിയ്ക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ ഒരു രസീതോ എന്തെങ്കിലും തെളിവോ ഉണ്ടാവില്ലേ? ജിഎസ്ടി അടയ്ക്കുമ്പോള്‍ റെസീപ്റ്റ് കിട്ടാറുണ്ട്. പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇതിനെതിരെ പ്രതികരിച്ചത് തന്നെ. ഇ ഡിയോ ഇന്‍കം ടാസ്കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ നമ്മുടെ കയ്യില്‍ ഉണ്ട്"- ലിസ്റ്റിൻ ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു. (Photo: Listin Stephen/ Facebook)