അടുത്ത കാലത്തായി തെന്നിന്ത്യയിൽ ഏറ്റവുമധികം താരമൂല്യമുള്ള നടിയായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന രശ്മിക ആരാധകരെ സൃഷ്ടിക്കുന്ന കാര്യത്തിൽ ഏറെ മുന്നിലാണ്. സിനിമകളുടെ വൻ വിജയത്തിനൊപ്പം ആഡംബരപൂർണ്ണമായ ജീവിതശൈലിയും പിന്തുടരുന്നയാളാണ് രശ്മിക മന്ദാന. ആഡംബര ഹാൻഡ്ബാഗുകൾ മുതൽ കാറുകൾ വരെ സ്വന്തമാക്കിയിട്ടുള്ള രശ്മികയുടെ ഏറ്റവും വിലപിടിപ്പുള്ള 5 കാര്യങ്ങൾ ഇതാ
2. ലൂയിസ് വിട്ടൺ സ്ലിംഗ് ബാഗ്- ഏകദേശം 3 ലക്ഷമോ അതിൽ കൂടുതലോ വിലയുള്ള ബ്രൗൺ, ബ്ലാക്ക് ലെതർ നിറങ്ങളിലുള്ള ലൂയിസ് വിട്ടൺ മീഡിയം മോഡൽ ബാഗും താരം സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ഒരു തവിട്ട് നിറത്തിലുള്ള ലെതർ സ്ട്രാപ്പും ഗിൽഡഡ് മെറ്റൽ കൊണ്ട് നിർമ്മിച്ച ഹാൻഡിലും അടങ്ങിയിരിക്കുന്നു. യാത്രയ്ക്കിടയിൽ കൈയിലോ തോളിലോ കൊണ്ടുപോകാനാകും. ആഡംബര ബാഗുകളോടുള്ള ഇഷ്ടം രശ്മിക പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുപോലെയുള്ള ബാഗുകൾ വേറെയും അവർ സ്വന്തമാക്കിയിട്ടുണ്ട്.
3. ബാക്ക്ലെസ് ഗൗൺ- Nykaa ബ്യൂട്ടി അവാർഡ്സ് 2022 ന്, രശ്മിക മനോഹരമായ ഒരു കൌ നെക്ക് ബാക്ക്ലെസ് ഗൗൺ ധരിച്ചാണ് എത്തിയത്, ഇതിന്റെ വില ഏകദേശം മൂന്നു ലക്ഷം രൂപയാണ്. വെൽവെറ്റ് വസ്ത്രത്തിൽ മനോഹരമായ ബൊട്ടാണിക്കൽ ഡിസൈനുകളുടെ ഹാൻഡ് എംബ്രോയ്ഡറി ഉണ്ടായിരുന്നു. ഗൗണിന്റെ കഴുത്ത് തൂങ്ങിക്കിടക്കുന്നതും മധ്യഭാഗത്തെ ഓപ്പൺ ട്രീസുകൾ കാഴ്ചയിൽ ഏറെ മനോഹരവുമായിരുന്നു. ചടങ്ങിൽ ബ്രേക്ക്ത്രൂ ഫേസ് ഓഫ് ദ ഇയർ പുരസ്കാരം രശ്മികയ്ക്കാണ് ലഭിച്ചത്.