കേരളം നേരിട്ട മഹാപ്രളയത്തെ അഭ്രപാളികളിലെത്തിച്ച സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ ചിത്രം '2018' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. യാഥാർഥ്യത്തെ അത്രമേൽ സ്വാഭാവികതയോടു കൂടി ബിഗ് സ്ക്രീനിലെത്തിച്ചതിന്റെ ക്രെഡിറ്റ് ജൂഡിനും സിനിമയുടെ വലുതും ചെറുതുമായ മേഖലകളിൽ പ്രവർത്തിച്ച ഓരോരുത്തർക്കുമാണ്. പ്രളയകാലത്ത് നേരിട്ട് പ്രവർത്തിക്കുകയും, സിനിമയിലും ഒരു സുപ്രധാനവേഷം ചെയ്യുകയും ചെയ്ത നടനാണ് ടൊവിനോ തോമസ്. നടന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് സുഹൃത്ത് അരുൺ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം കുറിപ്പ് ശ്രദ്ധനേടുകയാണ്
'മഹാ പ്രളയത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച ഒരാളായത് കൊണ്ടാവാം ഇപ്പോഴും സിനിമയുടെ എഫക്റ്റിൽ നിന്നും പുറത്ത് വരാൻ സാധിച്ചിട്ടില്ല. ചിത്രം കണ്ടുകഴിഞ്ഞ എന്നെ പോലെ പ്രളയത്തെ നേരിൽ കണ്ട എന്റെ ഓരോ സുഹൃത്തുക്കളും വിളിച്ചു പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ 2018 എന്ന സിനിമയെ കുറിച്ച് രണ്ടു വാക്ക് കുറിക്കണം എന്ന് തോന്നി...